Saturday, September 10, 2011

ഒരോണം കൂടെ ..

ഒരോണം കൂടെ  അരികിലെത്തി മടങ്ങും നേരം
ഞാന്‍ മാവേലിയെ കുറിച്ചോര്‍ത്തില്ല !!
മാവേലിക്കൊപ്പം നാടുകാണാന്‍ ഇറങ്ങിയിരുന്ന
മലയാളി മക്കള്‍ ദൈവത്തിന്റെ നാട്ടില്‍
തനിച്ചാക്കിയ അച്ഛനമ്മമാരുടെ ഓണം ;
ഇത്തവണ ഈ മഹാനഗരത്തിലെ മലയാളി ഹോട്ടലില്‍
ഞാനോണമുണ്ണുമ്പോള്‍ വീട്ടില്‍ ഒരില അധികം മുറിച്ചുകാണും
പ്രതീക്ഷയോടെ ഞാനെന്ന മാവേലിക്കായി !!
എല്ലാറ്റിനും സാക്ഷിയായി രണ്ടിലകളും കുറെ കൂട്ടം കറികളും !

4 comments:

  1. സത്യം..വേദനിപ്പിക്കുന്ന സത്യം

    ReplyDelete
  2. ഇഷ്ടപ്പെട്ടു. വല്ലാതെ ഇഷ്ടപ്പെട്ടു... എനിക്കായി വീട്ടില്‍ വെട്ടിയ വാഴയില ഞാന്‍ പാഴാക്കില്ലെങ്കിലും, നിന്റെ വരികളിലെ സത്യം എന്നെ എവിടെയോ നോവിച്ചു. ആ വാക്കുകളിലെ ഭംഗിയാകാമത്.

    ReplyDelete
  3. നന്ദി സന്ദീപ്‌... സത്യം എന്നെ വേദനിപ്പിച്ചപ്പോള്‍ എഴുതി.. മനസ്സില്‍ തട്ടിയുള്ള ഈ വരികള്‍ക്ക് ഈണമില്ലെങ്കിലും താളമില്ലെങ്കിലും ഭംഗിയുണ്ടെന്നുകേട്ടത്തില്‍ സന്തോഷം..എഴുത്ത് തുടരാന്‍ പ്രചോദനമാകുന്ന വാക്കുകള്‍ ..

    ReplyDelete
  4. എഴുതാന്‍ വാക്കുകളല്ല സുഹൃത്തേ വേണ്ടത്. തീയാണ്... മനസ്സു നിറയെ ആളിക്കത്തുന്ന തീ... സ്റ്റാര്‍സിംഗറുമാരെ പോലെ എഴുത്തിനെയും പാട്ടിനെയും കണക്കുകള്‍ കൊണ്ട് കീറി മുറിക്കേണ്ടതില്ല.... സമയം കിട്ടുമ്പോള്‍ "ഡെഡ് പോയറ്റ്സ് സൊസൈറ്റി" എന്ന അമേരിക്കന്‍ സിനിമ കാണുക... പ്രചോദനമാവട്ടെ.... നിന്റെ മനസ്സില്‍ തീ വേണ്ടുവോളുമുണ്ടെന്ന് എനിക്കറിയാം. പിന്നെ എന്റെ പ്രചോദനവാക്കുകള്‍ നിനക്കാവശ്യമില്ല... ഞാനൊരു ആസ്വാദകന്‍ മാത്രം

    ReplyDelete