Saturday, December 31, 2011

മഴപ്പട്ടിന്റെ നെയ്തുകാരന്‍

ഓടില്‍ നിന്നും ഇടമുറിയാതെ ഊര്ന്നിറങ്ങുമാ     
വെള്ളിനൂലുകള്‍ മുറ്റത്തു മുത്തും മുമ്പേ
ഓടമായി ഓടിക്കളിച്ചിരുന്നന്നു  ഞാന്‍ ,
മുറ്റം നിറയെ ഞാന്‍ നെയ്ത മഴപ്പട്ട്  ..
 
ഓടം : കൈത്തറിയന്ത്രത്തില്‍ കുറുകെ ഓടുന്ന രണ്ടു വശവും കൂര്‍ത്ത ഉപകരണം

Wednesday, December 28, 2011

കരയും പുഴയും

തഴുകിയൊഴുകും  പുഴയില്‍ അലിയാന്‍കൊതിച്ചൊരു ഭൂമി..
പതിയെ പതിയെ വേരുകളുടെ പിടിയിൽ 
അവസാന മണ്ണും ഊര്ന്നിറങ്ങിയപ്പോഴേക്കും   
പുറമേ ഒഴുകും പുഴ മണ്ണിറങ്ങി 
പ്രണയം മനസ്സിലൊളിപ്പിച്ച പുഴകൾ  



ഒരു തൊട്ടാവാടി കവിത

ഉള്ളിലെ വേദന മുള്ളുകളായി ജനിച്ചിട്ടും
ആരും വെറുക്കാത്ത തൊട്ടാവാടി, നീയെന്തേ
അടുത്തപ്പോളൊക്കെ ഹൃദയം കൂമ്പിയിരുന്നത്
ആ ഹൃദയം അറിയാതെ കാവ്യഹൃദയങ്ങള്‍
നാരീ ഹൃദയമായി  ഉപമിച്ചേഴുതുന്നു,ഞാനും !
എന്നിലെ ഞാനന്നു  കുട്ടിയായിരുന്നപ്പോള്‍ 
ആതിനുത്തരം കാറ്റിനോട് ചോദിയ്ക്കാന്‍, 
അവള്‍ക്കുള്ളിലെ നീരുപുല്കുഴലില്‍  വലിച്ചെടുത്തു
പിന്നെ കാറ്റിലേക്ക്  പറത്തിയ കുമിളകള്‍ 
ഉത്തരം അറിഞ്ഞിട്ടാണെന്തോ, ജീവനൊടുക്കി!
എന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യം
ഇന്നുമെന്നെ ഉലച്ചപ്പോള്‍
ഈ തൊട്ടാവാടി കവിത പിറക്കുന്നു

Tuesday, December 20, 2011

അവന്‍ ചോദിച്ചാല്‍ !

വള്ളി ഉഞ്ഞാല്‍ ഒരുക്കി വിളിച്ച കാവുകള്‍
കാവുകളില്‍ കുറുകുന്ന പ്രാവുകള്‍
തെളിനീരുറവകളിലെ  പരല്‍ മീനുകള്‍
ഞാനും നീയും ബാക്കി ...
കണ്ടതിനെ പറ്റി മിണ്ടാണ്ടിരിക്കാം
കണ്ടതൊക്കെ എവിടുന്നെന്ന് ചോദിച്ചു
അവര്‍ വന്നാല്‍ , ഉത്തരം ഇല്ല ...
നമ്മളും ഉത്തരവാദികള്‍ ...
ഇല്ല ആരും വരില്ല..
വിപണിയുടെ മാന്ത്രിക വലയത്തില്‍
പണം എറിഞ്ഞാല്‍ കിട്ടും മായികലോകത്തില്‍
അവന്‍ തൃപ്തനാണ് ...
ഒരു നാള്‍ ,മടുപ്പിന്റെ പരമത്യത്തില്‍
അവനും തിരികെ നടന്നു കൂടെന്നില്ല ...
പക്ഷെ, നഷ്ടസ്വര്‍ഗങ്ങള്‍ പാടാന്‍ പോലും
അറിയാതെ ,അറുത്ത വേരുകളെ ഓര്‍ത്തു
കിരാതനൃത്തച്ചുവടില്‍ കണ്ഠം പൊട്ടുമാറവന്‍ 
തേങ്ങി പാടുമ്പോള്‍ , അട്ടഹസിക്കുമ്പോള്‍
അന്നത്തെ  റോക്ക് സ്റ്റാര്‍ അവന്‍ !!