ഉള്ളിലെ വേദന മുള്ളുകളായി ജനിച്ചിട്ടും
ആരും വെറുക്കാത്ത തൊട്ടാവാടി, നീയെന്തേ
അടുത്തപ്പോളൊക്കെ ഹൃദയം കൂമ്പിയിരുന്നത്
ആ ഹൃദയം അറിയാതെ കാവ്യഹൃദയങ്ങള്‍
നാരീ ഹൃദയമായി ഉപമിച്ചേഴുതുന്നു,ഞാനും !
എന്നിലെ ഞാനന്നു കുട്ടിയായിരുന്നപ്പോള്‍
ആതിനുത്തരം കാറ്റിനോട് ചോദിയ്ക്കാന്‍,
അവള്‍ക്കുള്ളിലെ നീരുപുല്കുഴലില്‍ വലിച്ചെടുത്തു
പിന്നെ കാറ്റിലേക്ക് പറത്തിയ കുമിളകള്‍
ഉത്തരം അറിഞ്ഞിട്ടാണെന്തോ, ജീവനൊടുക്കി!
എന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യം
ഇന്നുമെന്നെ ഉലച്ചപ്പോള്‍
ഈ തൊട്ടാവാടി കവിത പിറക്കുന്നു
No comments:
Post a Comment