Friday, October 19, 2012

കവിത മൂളാത്ത മുഴുക്കവികള്‍...


എഴുതി തീര്‍ത്ത  വരികളില്‍
ഓര്‍ത്തു വെക്കാന്‍, പിന്നെ ഓര്‍ത്തു ചെല്ലാന്‍
നാടിന്റെ, നാട്ടു പ്പാട്ടിന്റെ ഈണമില്ലാത്ത
കണ്ണുകളുടെ കവിതയെഴുതിഞാന്‍ അരക്കവി

പിന്നെ ഈണമില്ലാത്ത വരികള്‍ക്കിടയില്‍
സ്വാർത്ഥതയുടെ  മരുഭൂമിയില്‍
സ്വയം കുഴികുത്തി
കവിതയല്ലാത്ത കവിതകളെ മൂടി

നാളെ... പ്രതീക്ഷകളില്ലാതെ നാളെ 
ഓര്‍ത്തു വെക്കാന്‍,പിന്നെ ഓര്‍ത്തു ചെല്ലാ
നൊന്നും ബാക്കിയാക്കാതെ
പ്രവാസത്തിന്റെ മരുഭൂമിയില്‍
ഒരു മണല്‍ തരിയായി ഞാനും അലിയുന്നു…

യാഥാര്‍ത്ഥ്യത്തിന്റെ മണല്‍കാറ്റുകളില്‍
മനസ്സെഴുതുന്ന ഈണമുള്ള കവിതകള്‍…,
മനസ്സിനുള്ളിലെ ചുഴിയായി എന്നെ വിഴുങ്ങിയേക്കാം…

അന്നകമേ മുഴുകവിയാകും ഞാന്‍
പുറമേ ആള്കൂട്ടങ്ങളിലോരുവനായി !!!

ചുറ്റും മനസ്സില്‍ കവിതചൊല്ലുന്ന
മുഴുകവികള്‍…, അന്ന്യോന്യം കേള്‍ക്കാതെ കേള്‍ക്കുന്ന
കവിയരങ്ങില്‍ നാളെയുടെ സ്വപ്നങ്ങള്‍
പാടി കൊണ്ടിരുന്നു…
നീളുന്ന സ്വപ്‌നങ്ങള്‍..,നീറുന്ന ജന്മങ്ങള്‍…..


Saturday, February 11, 2012

വിരഹത്തിന്റെ കാല്‍ചിലമ്പുകള്‍

പറയാതെ, അകലുന്നവരറിയാതെ
വിടര്‍ത്തും വേദനയുടെ പുഷ്പങ്ങള്‍
അവരുടെ വിഗ്രഹങ്ങക്ക് നേര്ച്ച
------------------------------------
വിരഹത്തിന്റെ കാല്‍ചിലമ്പുകള്‍
എനിക്ക് സമ്മാനിച്ച്‌ നടന്നകന്നു നീ ,

ആ ചിലമ്പൊലിയില്‍ നീയെന്നുള്ളില്‍
ജനിച്ചുകൊണ്ടേയിരിക്കുന്നു ...
------------------------------------
നിലാവറിയാതെ പോകുന്നുവോ
എന്മാനതാരില്‍  നിറയും
നിലാവിനെ മറയ്ക്കും
കാര്‍മുകില്‍ കൂട്ടങ്ങളെ ...

പുതുപ്രതീക്ഷതന്‍ നിലാവെളിച്ചമേ
വരിക ഈ ജനാല വാതിലില്‍
ദൂരെ ഒരു ലോകം ,
അകലെ ഒരു ഞാനും ..
------------------------------------

മേഘത്തെ ചിത്രമായി
വിടര്‍ത്തും കാറ്റെനിക്കായി
നിന്‍ മുഖചിത്രം വരച്ചെങ്കില്‍

-------------------------------------

നിന്റെ നൊമ്പരങ്ങള്‍
എന്റെ മനസ്സിലെ ഇടത്തെരുവുകളിൽ
തോരാതെ പെയ്യുന്നു