Friday, October 19, 2012

കവിത മൂളാത്ത മുഴുക്കവികള്‍...


എഴുതി തീര്‍ത്ത  വരികളില്‍
ഓര്‍ത്തു വെക്കാന്‍, പിന്നെ ഓര്‍ത്തു ചെല്ലാന്‍
നാടിന്റെ, നാട്ടു പ്പാട്ടിന്റെ ഈണമില്ലാത്ത
കണ്ണുകളുടെ കവിതയെഴുതിഞാന്‍ അരക്കവി

പിന്നെ ഈണമില്ലാത്ത വരികള്‍ക്കിടയില്‍
സ്വാർത്ഥതയുടെ  മരുഭൂമിയില്‍
സ്വയം കുഴികുത്തി
കവിതയല്ലാത്ത കവിതകളെ മൂടി

നാളെ... പ്രതീക്ഷകളില്ലാതെ നാളെ 
ഓര്‍ത്തു വെക്കാന്‍,പിന്നെ ഓര്‍ത്തു ചെല്ലാ
നൊന്നും ബാക്കിയാക്കാതെ
പ്രവാസത്തിന്റെ മരുഭൂമിയില്‍
ഒരു മണല്‍ തരിയായി ഞാനും അലിയുന്നു…

യാഥാര്‍ത്ഥ്യത്തിന്റെ മണല്‍കാറ്റുകളില്‍
മനസ്സെഴുതുന്ന ഈണമുള്ള കവിതകള്‍…,
മനസ്സിനുള്ളിലെ ചുഴിയായി എന്നെ വിഴുങ്ങിയേക്കാം…

അന്നകമേ മുഴുകവിയാകും ഞാന്‍
പുറമേ ആള്കൂട്ടങ്ങളിലോരുവനായി !!!

ചുറ്റും മനസ്സില്‍ കവിതചൊല്ലുന്ന
മുഴുകവികള്‍…, അന്ന്യോന്യം കേള്‍ക്കാതെ കേള്‍ക്കുന്ന
കവിയരങ്ങില്‍ നാളെയുടെ സ്വപ്നങ്ങള്‍
പാടി കൊണ്ടിരുന്നു…
നീളുന്ന സ്വപ്‌നങ്ങള്‍..,നീറുന്ന ജന്മങ്ങള്‍…..


3 comments:

  1. ഹൃദയസ്പര്‍ശിയായ വരികള്‍ . കവിത വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ .
    എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ? eravimangalamschool.blogspot.in

    ReplyDelete
  2. ഓര്‍ത്തു വെക്കാന്‍, പിന്നെ ഓര്‍ത്തു ചെല്ലാന്‍
    നാടിന്റെ, നാട്ടു പ്പാട്ടിന്റെ ഈണമില്ലാത്ത
    കണ്ണുകളുടെ കവിതയെഴുതി ഞാന്‍ അരക്കവി

    ReplyDelete
  3. കവിത വായിച്ചപ്പോൾ താങ്കൾ അരക്കവിയല്ല മുഴുക്കവിതന്നെയാണെന്നു തോന്നി.ആശംസകൾ

    ReplyDelete