Monday, August 1, 2011

വാഴയില രാവണന്‍ ..

ശീമകൊന്ന കമ്പ് വളച്ച വില്ലുകുലച്ചു
അമ്മ കാണാതെ ഈര്‍കിളി ചൂലില്‍നിന്നും
ഊരിയെടുത്ത അമ്പുകള്‍ ഉയരത്തിലെ
വാഴയില  രാവണന്റെ ചങ്കില്‍
ഇന്നു കുഞ്ഞു മരുമക്കള്‍ക്കായി ഞാന്‍ ഉന്നം പിടിച്ചപ്പോള്‍
അമ്പിന്റെ വേഗതയുടെ കോടാനുകോടി വേഗതയില്‍
ബാല്യത്തെ വീണ്ടും കണ്ടു ,വേണ്ടും നുകര്‍ന്ന് ..
ആ നിമിഷാര്‍ധനേരത്തെ നിര്‍വൃതിയില്‍ ഞാന്‍ !
നിഷ്കളങ്കതയുടെ ബാല്യം ,വളരുമ്പോള്‍ പടരും വിഷം
തിരികെ വരാനാകാതെ നമ്മെ വിട്ടകലും നിഷ്കളങ്കത,ബാല്യം !!
നിഷ്കളങ്കതയുടെ കുറച്ചുഭാഗം ഞാന്‍ എന്നില്‍ ഒളിപ്പിച്ചു വച്ചുവോ ?
ഇടയ്ക്കിടെ നിമിഷനേരത്തേക്ക്  ബാല്യം എന്നില്‍ തിരികെ എത്താന്‍ !


3 comments:

  1. നിഷ്കളങ്കതയുടെ ബാല്യം ,വളരുമ്പോള്‍ പടരും വിഷം....ഇഷ്ടമായി.

    ReplyDelete
  2. നിഷ്കളങ്കതയുടെ കുറച്ചുഭാഗം ഞാന്‍ എന്നില്‍ ഒളിപ്പിച്ചു വച്ചുവോ ?
    ഇടയ്ക്കിടെ നിമിഷനേരത്തേക്ക് ബാല്യം എന്നില്‍ തിരികെ എത്താന്‍ !
    all de best

    ReplyDelete
  3. ബാല്യം..
    നഷ്ടം...

    ReplyDelete