ഉടലില്‍ കെട്ടിയ ഉരലിനെ,തന്‍ പിന്നേ ഉരുട്ടിയ ഉണ്ണികണ്ണാ ,നിന്റെ
ഉരലില്‍ ഉടക്കിയ ഇരുമരങ്ങളുടെ ശാപമോക്ഷത്തിന്‍ കഥ പറയവേ
ഉത്സാഹത്തോടെ ഉണര്‍ന്നിരുന്ന ഉണ്ണിക്കുട്ടന്‍ ചോദിച്ചു :
ഉരലെന്നാലെന്താ മാമാ ഉരുണ്ടിരിക്കുമോ ?
ഉരലില്‍ ഉടക്കിയ ഇരുമരങ്ങളുടെ ശാപമോക്ഷത്തിന്‍ കഥ പറയവേ
ഉത്സാഹത്തോടെ ഉണര്‍ന്നിരുന്ന ഉണ്ണിക്കുട്ടന്‍ ചോദിച്ചു :
ഉരലെന്നാലെന്താ മാമാ ഉരുണ്ടിരിക്കുമോ ?
ഉലകത്തില്‍ നിന്നും പോയിമറഞ്ഞ ഉരലിനെ
ഉലക്കയുടെ ഭാര്യ എന്നുപറഞ്ഞാലോ ?
വേണ്ട ; ഉരലും ഉലക്കയും ഉറിയും ഉണ്ണി കണ്ടിട്ടേ ഉണ്ടാകില്ലലോ ..
ഉത്തരം മുട്ടി ഇരിക്കെ; ഉണ്ണിയെ ഉണ്ണാന്‍ വിളിക്കാനെത്തിയ പെങ്ങളില്‍ ഉത്തരം !
ഉടല്‍ ഉരല്‍ പോലെയുള്ള ഉണ്ണീടെ അമ്മേടെ ഉടല്‍ പോലെ ഉരല്‍ !
ഉരല്‍ തൊടാതെ പോകുന്ന ഉടലുകള്‍ ഉരല്‍ പോലെ ..
ഉത്തരം മുട്ടിച്ച ഈ ഉരല്‍ കഥ , കവിതയായ് എഴുതിയ എന്നെ കാത്തു
ഉലക്കകള്‍ ഊര് ചുറ്റുന്നു, ഇനി ഇമ്മാതിരി ഉരലുമായ് വരാതിരിക്കാന്‍ !