Wednesday, November 23, 2011

പാരിജാതം

കൊഴിഞ്ഞു വീണ പാരിജാതപൂവുകളോട്
ഞാന്‍ ചോദിച്ചറിഞ്ഞ കഥയിലെ വേദന
എന്‍റെ വേദനയെക്കാള്‍ ഏറെ ...
സൂര്യനെ സ്നേഹിച്ച പാരിജാതം...
തന്നെ അര്‍ഹിക്കാത്ത സൂര്യനെയോര്‍ത്തു
അത്മഹൂതിചെയ്ത കന്യകയുടെ പുത്രി ...
എന്നിട്ടും നീ എന്തേ സൂര്യനെ സ്നേഹിക്കുന്നു?
സൂര്യനുണരുമ്പോള്‍ അകലേണ്ട ക്ഷണികജീവിതം ...
നീ പരത്തും സുഗന്ധത്തില്‍ വേദനയുടെ സ്വര്‍ഗ്ഗം !!!
അമ്പലത്തിലെ പൂജാപുഷ്പത്തിന്‍ വേദന കാണാത്ത
വിഗ്രഹം എന്‍റെ വേദന അറിയേണ്ടതില്ല ...
എന്നുള്ളില്‍ കുഴിച്ചുമൂടാം എന്‍റെ വേദനകള്‍ ...
ആരുമറിയാത ഈ വേദനകള്‍ എനിക്ക് സ്വര്ഗ്ഗമൊരുക്കട്ടെ !!!

3 comments:

  1. വേദന വേദന ലഹരി പിടിക്കും വേദന .....നല്ല ആവിഷ്ക്കാരം .....തുടര്‍ന്നും എഴുതുക

    ReplyDelete
  2. നല്ല പൂര്‍ണ്ണതയുള്ള രചന
    ഇഷ്ടായി

    ReplyDelete
  3. vedana ennilekkum padarnnu kayari...ishtamayi...aasamsakal..:)

    ReplyDelete