Monday, November 7, 2011

അതിജീവനത്തിന്റെ കള്ളിമുള്‍ച്ചെടി

ഏകാന്തതയുടെ ആളൊഴിഞ്ഞ മരുഭൂവില്‍,
അതിജീവനത്തിന്റെ മന്ത്രമുരുവിട്ടു
തപസ്സുചെയ്യും കള്ളിമുള്‍ചെടിപോല്‍ ഞാന്‍ ...
അപകര്‍ഷതയുടെ മുള്ളുകള്‍ എന്നെ നിങ്ങളില്‍നിന്നുമകറ്റുന്നു..
അനന്തമാം ഒറ്റയടിപാതയിലെ രാത്രി സഞ്ചാരി ...
ഒളിമാടങ്ങളില്‍ നഷ്ടപെടും പകലുകള്‍ ...
തന്നിലേക്ക്, തന്നിലേക്ക് അവന്‍ താഴ്നിറങ്ങുമ്പോള്‍ ...
അവനെ നഷ്ടപെടുകയാണ്..അവനും നിങ്ങള്‍ക്കും  !!!
മടക്കി വിളിക്കാന്‍ നിങ്ങളുടെ സ്നേഹത്തിനു കഴിയുന്നില്ലെങ്കില്‍
അവന്‍ നിങ്ങളേക്കാള്‍ അവനെ സ്നേഹിക്കുന്നു !!!
തിരികെ വരാതിരിക്കാന്‍ അവനാവില്ല...
സ്വാര്‍ത്ഥനായിരുന്നില്ല ഞാന്‍ അറിയുന്ന അവന്‍ !!!


2 comments:

  1. ജിതിന്‍
    ഞാന്‍ കുറെ കവിതകള്‍ വായിച്ചു.ചിലതില്‍ കമെന്റ് ഇടുകയും ചെയ്തു.ഈ വേഡ് വെരിഫികേഷന്‍ നിര്‍ബന്ധമായും ഒഴിവാക്കണം.
    വായിച്ചാലും കമന്റിടുവാനുള്ള താല്പര്യം അതില്ലാതാക്കും.
    പിന്നെ ദൈവം നല്ലൊരു സിദ്ധി കനിഞ്ഞു തന്നിട്ടുണ്ടല്ലോ.
    കവിതകള്‍ നന്നായിട്ടുണ്ട് കേട്ടോ?
    ഇനിയും ധാരാളം എഴുതുക...എന്റെ എല്ലാ വിധ അനുഗ്രഹങ്ങളും.

    എവിടെയാണ് വീട് ?
    ചെന്നൈയില്‍ ആണല്ലേ ജോലി.
    സ്നേഹപൂര്‍വ്വം,

    ReplyDelete