Tuesday, October 4, 2011

അഗ്നിശുദ്ധി

സീതയായി ജനിക്കുന്നില്ല ആരും സീതയായി മരിക്കുന്നുമില്ല

സീതയും മിഥ്യ രാമനും അതുപോലെ

ആരോചമച്ച ആ കഥയിലെ, കഥയില്ലായ്മയിൽ കുരുങ്ങിയ മനുഷ്യര്‍ !

മോഹത്തിന്റെ അഗ്നിയില്‍ കാമത്തില്‍ കനല്‍ എരിയുമ്പോള്‍

അഗ്നിശുദ്ധി തെളിയിക്കാന്‍ ശ്രമിക്കേണ്ടതില്ല നീ ..


സ്നേഹം തേടി ശാന്തി തേടി അലയേണ്ട ലോകത്തില്‍

ഓഷോയുടെ വഴി നീ തിരഞ്ഞതില്‍ തെറ്റുണ്ടോ ..

നിര്‍വചനങ്ങളില്‍ ഒതുങ്ങാതെ വളരട്ടെ സ്നേഹം


സ്നേഹം, സ്നേഹത്തില്‍ നിന്നുതിരുന്ന കാമവും ..

സ്വന്തം ശരികളും സമൂഹത്തിന്റെ ശരികളും കൊമ്പ് കോര്‍ക്കുമ്പോള്‍

സ്വന്തം ശരികളുടെ പക്ഷമാണെന്റെ പക്ഷം..


രാമന്‍റെ ശരിയും രാവണന്‍റെ ശരിയും

സീതയുടെ ശൂര്‍പണഘയുടെ ശരികള്‍ ..

സമൂഹമെന്തിനളവുകോലെടുന്നു  ?

ഒരു സമൂഹം മനസാക്ഷി ഇല്ലാതെ ക്രൂശിച്ച

അവര്‍ തെറ്റെന്നു വിധിച്ചു കുരിശേറ്റിയ യേശു !..


വെറുപ്പാണെനിക്കു സമൂഹം വരയ്ക്കും  അതിര്‍വരമ്പുകളെ ..

 ഞാന്‍ അതിനുള്ളില്‍ തുടരാന്‍ ഇഷ്ടപെടുന്നെങ്കിലും ..

പുതിയ ചക്രവാളങ്ങള്‍ തേടും സഹയാത്രികര്‍ക്കായി ..

കുത്തിയിറക്കട്ടെ ഈ കത്തി  !!


3 comments:

  1. നല്ല വരികള്‍ ഭാവുകങ്ങള്‍

    ReplyDelete
  2. പ്രതീക്ഷയുടെയും പ്രതിഷേധത്തിന്റെയും അഗ്നി കെടാതെ സൂക്ഷിക്കുക.

    ReplyDelete
  3. വെറുപ്പാണെനിക്കു സമൂഹം വരയ്ക്കും അതിര്‍വരമ്പുകളെ ..

    ഞാന്‍ അതിനുള്ളില്‍ തുടരാന്‍ ഇഷ്ടപെടുന്നെങ്കിലും ..

    പുതിയ ചക്രവാളങ്ങള്‍ തേടും സഹയാത്രികര്‍ക്കായി ..

    കുത്തിയിറക്കട്ടെ ഈ കത്തി !!
    നല്ല വരികള്‍

    ReplyDelete