Friday, October 7, 2011

ജനിക്കാതെ പോകും മാതാക്കള്‍..




ഗര്‍ഭപാത്രത്തിന്റെ വിശുദ്ധിയില്‍ നുഴഞ്ഞെത്തും ശാസ്ത്രത്തിന്റെ കണ്ണുകള്‍ !
വളരുന്ന ജീവന്‍ സീതയാണേല്‍ , കുറെ സീതമാരുടെ, അമ്മയെ കാണാതെ,സ്നേഹത്തിന്‍ അമ്മിഞ്ഞപ്പാല്‍ നുണയാതെ,  രാമനെ വേല്കാതെ,വേദന നിറഞ്ഞൊരന്ത്യം .കാത്തിരിപ്പിന്‍റെ നാളുകള്‍ എല്ലാം വെറുതെ..കഞ്ഞിരത്തെക്കള്‍ കയ്പ്പുള്ള ലോകം ഉപേക്ഷിച്ച ആ സീതയുടെ മണ്ണിലേക്കുള്ള  മടക്കയാത്ര !
ലിംഗഭേദമറിയുമ്പോള്‍ ആരാച്ചാരാകുന്ന കപടഭിഷ്വഗ്വരന്മാര്‍ വലിച്ചെറിയും പോതിക്കെട്ടുകളില്‍ തന്റെ സൃഷ്ടിയുടെ സൗന്ദര്യമറിയാന്‍  വയ്യാത്ത ദുഖത്തില്‍ സ്രഷ്ടാവുപോലും തളര്നിരിക്കുന്നു.
ആ മാംസപിണ്ഡങ്ങളിലെനിക്ക് ഒരായിരമമ്മമാരെ കാണാം !ജനിക്കാതെ പോയ മാതാക്കള്‍ !അവര്‍ക്കായി പാടാതെ, അവര്‍ പാടാതെ പോകും താരാട്ടുകള്‍ !

4 comments:

  1. ആ മാംസപിണ്ഡങ്ങളിലെനിക്ക് ഒരായിരമമ്മമാരെ കാണാം !
    ജനിക്കാതെ പോയ മാതാക്കള്‍ !
    അവര്‍ക്കായി പാടാതെ, അവര്‍ പാടാതെ പോകും താരാട്ടുകള്‍ !


    good work..............
    congraats..........

    ReplyDelete
  2. eniyengilum janikkette... illengil orayiram ramanmaar sethaye thedi valayum!

    ReplyDelete