Thursday, September 29, 2011

ഉറുമ്പിന്‍ കൂട്ടില്‍ കള്ളന്‍ !


അങ്ങകലെ ഇരുണ്ട ഭൂഖണ്ഡത്തിന്റെ പട്ടിണിക്കൊമ്പില്‍ ,

ഉറുമ്പുകള്‍ക്കായി വീടൊരുക്കി കാവലിരിക്കുന്ന മനുഷ്യന്‍ ..

മണ്ണായമണ്ണില്‍ കാടായകാട്ടില്‍ തെണ്ടി നടന്നാ ഉറുമ്പുകള്‍

ചുമന്നു വരും ഒരു പിടി ധാന്യമണികള്‍ കവര്‍ന്നെടുക്കാന്‍ !

വിശപ്പകറ്റാന്‍, ഒരു നിലനില്‍പ്പിന്റെ മോഷണം ..

അങ്ങനെയവന്‍ കരുതന്ന വലിയൊരു ശരി ആയി മോഷണം !!

നാളെ അവന്‍ ഒരു പക്ഷെ തോക്കുമായി കടലിലിറങ്ങിയേക്കാം..

വറുതിയുടെ അറുതിക്കായി കേഴും ഒരു ജനതയുടെ ലോകം വെറുക്കും മുഖം !

മനുഷ്യത്വം ഇല്ലാതെ, അവനെ പട്ടിണിയുടെ വറചട്ടിയില്‍ സൃഷ്ടിച്ച അതേ ലോകം !!

6 comments:

  1. വിശപ്പിനു മുന്‍പില്‍ പലപ്പോഴും തെറ്റും ശരിയും ഒന്നും ഉണ്ടാകാറില്ല :)

    ReplyDelete
  2. Very good. But look closer... around you, not so far away in the dark continent... That'll have more value, I think!

    ReplyDelete
  3. തെറ്റും ശരിയും അങ്ങനെ ഒന്ന് ഉണ്ടോ

    ReplyDelete
  4. വരള്‍ച്ചയുടെ കൊമ്പിലൂടെ ഉറുമ്പുകള്‍ അഭയാര്തികളെ പോലെ പോകുന്നത് ..
    ഒരു ധ്യാന്യമണി ആരുടെ അവകാശമാണ്
    ഏതു വിശപ്പിനു ദാനം ചെയ്യും?
    ഉറുമ്പിനറിയാം ഉറുമ്പരിക്കുന്നത് എങ്ങനെ എന്നു കാട്ടിക്കൊടുക്കാന്‍ സമയം അടുത്തിരിക്കുന്നു എന്നു
    പ്രമേയം കൊള്ളാം

    ReplyDelete