Friday, September 23, 2011

പെയ്തൊഴിയാത്ത മേഘം ...

പെയ്തൊഴിയാത്ത മേഘത്തിന്‍ വിങ്ങലുകള്‍ അറിയിന്നുയിന്നു ഞാന്‍
ഊഷര ഭൂമാതാവിനു നല്‍കാന്‍ കഴിയാതെ പോകുന്ന സ്വാന്തനം
എന്നുള്ളിലെ തിരയായി തിമിര്‍ക്കുമ്പോള്‍ കടലെടുക്കുന്നത് എന്നെത്തന്നെ !
അകലെയാണെന്റെ ശീതളപര്‍വതഛായകള്‍,പ്രതീക്ഷയുടെ സൌമ്യസ്പര്ശങ്ങള്‍ !
പോയ്തോഴിയുംവരെ എന്നിലെ ദുഖത്തിന്‍ തിരയുടെ രൌദ്രതാളങ്ങള്‍ ആസ്വദിക്കാം..
എന്നില്‍ നിന്നുതിരുന്ന മഴതുള്ളിക്കിലുക്കത്തിനായ്‌ കാതോര്ത്തിരിക്കൂ ..
എഴുകടല്‍ താണ്ടിയാലും എല്‍ നിനോയാല്‍ വൈകിയാലും ഞാന്‍ എത്താം  :)

2 comments:

  1. "അകലെ ആണെന്റെ" എന്നതിനേക്കാള്‍ ഭംഗി "അകലെയാണെന്റെ" എന്നതിനായിരിക്കും?

    ReplyDelete
  2. ശരിയാണ്‌..തിരുത്തി. :)

    ReplyDelete