Friday, August 5, 2011

മയിലും മുകിലും

മഴയെക്കാത്തിരുന്ന മയിലിനരിയില്ലയിരുന്നു
മഴയെ ഉള്ളിലൊളിപ്പിച്ച വിരഹാര്‍ദ്രയായ
മുകില്‍ ഏതെന്നു ..
മഴപെയിക്കാതെ കടന്നുപോയ മുകിലുകളോടൊപ്പം
കുറെ സ്വപ്നങ്ങളും അകന്നു പോയി...
പിന്നെ പിന്നെ മുകിലുകളെ നോക്കാതെയായപ്പോള്‍
ആരെയോ പറ്റിച്ച സന്തോഷത്തോടെ
മുത്തുമണികളുതിര്‍ത്തു ഓടിയെത്തിയ മഴയെ
എതിരേറ്റു ആനന്ദനൃത്തമാടാന്‍ മയില്‍ നിന്നില്ല !

3 comments:

  1. മയിലിനോട് ഞാൻ പറഞ്ഞ് ശെരിയാക്കിക്കൊള്ളാം.ഡോണ്ട് വറി

    ReplyDelete
  2. ഞാൻ മയിലിന്റെ കൂടെയാണു..:) നന്നായിരിക്കുന്നു കവിത.

    ReplyDelete