Tuesday, March 15, 2011

ഉരല്‍ ‍, ഉടല്‍


ഉടലില്‍ കെട്ടിയ ഉരലിനെ,തന്‍ പിന്നേ ഉരുട്ടിയ ഉണ്ണികണ്ണാ ,നിന്റെ
ഉരലില്‍ ഉടക്കിയ ഇരുമരങ്ങളുടെ ശാപമോക്ഷത്തിന്‍ കഥ പറയവേ
ഉത്സാഹത്തോടെ ഉണര്‍ന്നിരുന്ന ഉണ്ണിക്കുട്ടന്‍ ചോദിച്ചു :
ഉരലെന്നാലെന്താ മാമാ ഉരുണ്ടിരിക്കുമോ ?

ഉലകത്തില്‍ നിന്നും പോയിമറഞ്ഞ ഉരലിനെ
ഉലക്കയുടെ ഭാര്യ എന്നുപറഞ്ഞാലോ ?

വേണ്ട ; ഉരലും ഉലക്കയും ഉറിയും ഉണ്ണി കണ്ടിട്ടേ ഉണ്ടാകില്ലലോ ..
ഉത്തരം മുട്ടി ഇരിക്കെ; ഉണ്ണിയെ ഉണ്ണാന്‍ വിളിക്കാനെത്തിയ  പെങ്ങളില്‍  ഉത്തരം !
ഉടല്‍ ഉരല്‍ പോലെയുള്ള ഉണ്ണീടെ അമ്മേടെ ഉടല്‍ പോലെ ഉരല്‍ !
ഉരല്‍ തൊടാതെ പോകുന്ന ഉടലുകള്‍ ഉരല്‍ പോലെ ..

ഉത്തരം മുട്ടിച്ച ഈ ഉരല്‍ കഥ , കവിതയായ് എഴുതിയ എന്നെ കാത്തു
ഉലക്കകള്‍ ഊര് ചുറ്റുന്നു, ഇനി ഇമ്മാതിരി ഉരലുമായ് വരാതിരിക്കാന്‍ !

4 comments:

  1. ഉണ്ട് കവിതയ്ക്കൊരു,കല്ലുരലിന്‍റെ കൊത്തുഭംഗി.

    ReplyDelete
  2. ഉലകത്തിൽ നിന്നും പോയ് മറഞ്ഞ് കൊണ്ടിരിക്കുന്ന ഉരലിനെപ്പറ്റി ഒരു ഉരൽക്കവിത
    കൊള്ളാം, നന്നായിട്ടുണ്ട്

    ഉത്തരം മുട്ടിച്ച ഈ ഉരല്‍ കഥ , കവിതയായ് എഴുതിയ എന്നെ കാത്തു
    ഉലക്കകള്‍ ഊര് ചുറ്റുന്നു, ഇനി ഇമ്മാതിരി ഉരലുമായ് വരാതിരിക്കാന്‍ !
    ഹേയ്..അങ്ങനെയുണ്ടാവുമോ..

    ReplyDelete
  3. അതേ ഒരു "ഉം" ഞാനും.

    ReplyDelete