Thursday, March 24, 2011

ഭീരുവിന്റെ പ്രണയം


ഡയറിയില്‍ ഒതുങ്ങിയ ഭീരുവിന്റെ പ്രണയം..
അവളൊഴിയാതെ നിറഞ്ഞു നില്‍ക്കും
വാതിലുകള്‍ അടച്ച നാലറകളുടെ ഹൃദയം.
ഇന്നു തുരുമ്പിച്ച മനതന്ത്രികള്‍ അന്നു മീട്ടാന്‍ മറന്ന ഈണം
ഇന്നെനിക്കായ്  മാത്രം  മൂളുന്ന നഷ്ടസ്വപ്നങ്ങളുടെ തിര !!

മറവിയുടെ ജ്വാലാമുഖത്തേക്ക് ‌ അവളെ  
പറഞ്ഞയക്കാതെ ഞാനിരിക്കെ
ഞാന്‍ അറിയാതെ എന്നെ ദഹിപ്പിക്കും
ജ്വലയാം  ചിന്തകള്‍ ..



3 comments:

  1. ഡയറിയില്‍ മാത്രം കിടന്നത് കൊണ്ട് ആ പ്രണയം ഇന്നും ജീവിക്കുന്നു.അല്ലായിരുന്നെങ്കില്‍ സങ്കല്‍പ്പങ്ങളുടെ മരണ വീടായിരുന്നെനെ നിങ്ങളുടെ പ്രണയ കവിതകള്‍.ഈ കവിത കൊള്ളാം അകലെ നിന്ന് പടുന്നതിനാല്‍....

    ReplyDelete
  2. മനസിന്‍റെ തീരത്തെ തഴുകുന്ന തിരകളാം വാക്കുകള്‍ ...
    ഓര്‍മയുടെ ജാലക വാതിലില്‍ വന്നു വിളിക്കുന്നു ...

    ReplyDelete
  3. നന്നായിട്ടുണ്ട് കവിത

    ReplyDelete