Monday, July 18, 2011

അതിബുദ്ധിമാനായ കഴുത

ഒരു വിഷയം മാത്രം എന്‍റെ വരികളില്‍ നിറയുന്നുവോ ?
എന്തേ എന്ന് പലവട്ടം ഞാന്‍ എന്നോട്  ചോദിച്ചു !
ഞാന്‍ വളര്‍ന്നില്ലെന്നും ,എന്‍റെ ചിന്തകള്‍ തളയ്ക്കപ്പെട്ട
തലതെറിക്കപ്പെട്ട, തലതിരിക്കപ്പെട്ട ചിന്തകള്‍ അതുമാത്രമെന്നും !

നഷ്ടത്തിന്റെ നഷ്ടബോധത്തിന്റെ ഊഞ്ഞാലിനെ
അത്രമാത്രം സ്നേഹിക്കുന്നുവോ ഞാന്‍ !!
ഒരു പക്ഷെ നേട്ടങ്ങള്‍ എന്തെന്നറിയാത്തത്‌ കൊണ്ടാകാം
പ്രണയം ഇന്നും എനിക്കൊരു സമാനതകളില്ലാത്ത സമസ്യ !

പഞ്ഞിക്കെട്ടിന്റെ മൃദുലമാം മനസുമായി ,
സ്നേഹത്തിന്റെ, പ്രണയത്തിന്റെ
പുഴ മുറിയെ കടക്കാനൊരുങ്ങിയ
പാവം അതിബുദ്ധിമാനായ കഴുത ഞാന്‍ !!

2 comments:

  1. പ്രണയത്തിന്റെ പുഴ കടക്കുന്ന കഴുത ഒരു മണ്ടൻ തന്നെ.കടക്കരുത് കഴുതേ..............അതിൽ മുങ്ങുകയാണ് വേണ്ടത്. ഈ കഴുതയുടെയൊരു കാര്യം!

    ReplyDelete