Saturday, June 25, 2011

ഓര്‍മ്മച്ചെപ്പ്

എന്‍റെ മനസ്സിലെ ഓര്‍മ്മചെപ്പിലേക്ക്
ഓടി കയറുന്നവരോട് ...
ആ ഓര്‍മച്ചെപ്പില്‍  ചിതലുണ്ട് !
ചിലതിനെ മാത്രം അരിച്ചുകളയും ചിതല്‍ ,
ചിലതില്‍ ചിലപ്പോള്‍ എന്നിലെ നീയോ
നിന്നിലെ ഞാനോ ആകാം..
ചിതലരിക്കാത്ത ചില ഓര്‍മ്മകള്‍
എനിക്ക് ചിതയോരുക്കും മുമ്പേ
നാളെ , നമ്മള്‍ കണ്ടുമുട്ടിയെന്നിരിക്കാം ,
ആള്‍ക്കൂടങ്ങളില്‍ തിരിച്ചറിയാതെ..

5 comments:

  1. ഈ കവിതകള്‍ ചിതലരിക്കാതിരിക്കട്ടെ.. ഈ ഭാവനകളും

    ReplyDelete
  2. ഓർമ്മകൾ ചിതലരിയ്ക്കുന്നില്ല, ഭാവന ചിറകുവിടർത്തട്ടെ.
    ആശംസകൾ

    ReplyDelete
  3. ധൈര്യമായി എഴുതിക്കോളൂ കുട്ടീ... നല്ല ഭാവങ്ങളോടെ, നല്ല ഭാവനയോടെ....!

    ഭാവനയിൽ വിഷം പകരരുത്‌!.... അപ്പോൾ ഞാൻ തിരിഞ്ഞു നടക്കും...

    സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ

    ReplyDelete
  4. കൊള്ളാം ഇഷ്ടമായി..

    ReplyDelete
  5. ഇനിയും ചില ചിതലുകള്‍ ചിതറി ഇങ്ങനെ ചിലതാക്കാന്‍ ചിതലരിക്കാത്ത ഭാവന ചിത്തതിലുദിക്കട്ടെ. ആശംസകള്‍.

    ReplyDelete